വാഷിംഗ്ടൺ: 90 ദശലക്ഷം ഡോളർ വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നൽകാനുള്ള കരാറിന് അമേരിക്കയുടെ അനുമതി. കരാറിലൂടെ യു.എസ് - ഇന്ത്യൻ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുകയാണെന്നും അത് യു.എസിന്റെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും പിന്തുണ നൽകുമെന്നും യു.എസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി പറഞ്ഞു.
ഇന്തോ - പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ പ്രദേശത്തും രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും നിലനിറുത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ് ഇന്ത്യയെന്നും ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി ചൂണ്ടിക്കാണിച്ചു.
ഇതുവഴി ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നേരത്തേ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പർ ഹെർക്കുലീസ് മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്ന് പെന്റഗൺ പറഞ്ഞു. എല്ലായ്‌പ്പോഴും ദൗത്യത്തിന് പൂർണസജ്ജമായി നിലക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ ഇത് സഹായിക്കും. 2016ൽ ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട് യു.എസ് ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |