പാനൂർ: എൽ.ജെ.ഡി - ജനതാദൾ -എസ് ലയനത്തിനുള്ള സാധ്യത നിലവിലില്ലെന്നും എൽ.ജെ.ഡി, എൽ.ജെ.ഡിയായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി പറഞ്ഞു. പി.ആർ അനുസ്മരണ സമ്മേളനം പാനൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലയനത്തെ കുറിച്ചുള്ള അനവസര ചർച്ചകൾ ആവശ്യമില്ല. ലയനം നടക്കുമ്പോൾ നടക്കട്ടെ. അതിൽ കൺഫ്യൂഷന്റെ കാര്യമില്ല. കർഷകരുടെയും സാധാരണക്കാരുടെയും പാർട്ടിയായ സോഷ്യലിസ്റ്റുകൾക്ക് ജനങ്ങൾക്കെതിരായി വരുന്ന നിയമങ്ങളെ എതിർക്കാനുള്ള ആർജ്ജവമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ജില്ല പ്രസിഡന്റ് കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷെയ്ഖ് പി. ഹാരിസ് മുഖ്യഭാഷണം നടത്തി. വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, വി. രാജേഷ് പ്രേം, പി.കെ. പ്രവീൺ, ഉഷ രയരോത്ത്, പി. വിമല, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, ടി.പി. അനന്തൻ, കെ.പി. സായന്ത്, ചീളിൽ ശോഭ, ശ്രീതു ചെണ്ടയാട്, സി.കെ.ബി. തിലകൻ, എൻ. ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |