തിരുവനന്തപുരം: മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുസിയോടെ സമാപനമാകും. ഇന്ന് രാത്രി 8.30ന് അത്താഴപൂജ കഴിഞ്ഞ് 8.50ന് ഹരിവരാസനം പാടി 9 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. ഭക്തർക്ക് ഇന്ന് കൂടി മാത്രമെ ദർശനത്തിനുള്ള അനുമതിയുള്ളൂ. 20ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15ന് ഗണപതി ഹോമത്തിന് ശേഷം 6 മണിയോടെ തിരുവാഭരണ പേടകവുമായി വാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. തുടർന്ന് ശബരിമലയിലുള്ള പന്തളം രാജകുടുംബാംഗങ്ങൾ അയ്യപ്പദർശനത്തിനായി എത്തിച്ചേരും. ദർശനം പൂർത്തിയായാൽ ഉടൻ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും. കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12ന് വൈകിട്ട് തുറക്കും. 17ന് രാത്രി നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |