മലപ്പുറം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നാസ് അബ്‌ദുളളയെ ആണ് ചോദ്യം ചെയ്യുന്നത്. നാസിന്റെ പേരിലുളള സിം ആണ് സ്‌പീക്കർ ഉപയോഗിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി നാസർ ഇന്ന് രാവിലെ പത്തരയ്‌ക്കാണ് കസ്റ്റംസിന് മുന്നിൽ ഹാജരായത്.
62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്ക് കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. സ്‌പീക്കറും സ്വപ്‌ന സുരേഷുമായുളള ബന്ധം വിവാദമായതോടെ ഈ സിംകാർഡുളള ഫോൺ ഓഫാക്കുകയായിരുന്നു. മന്ത്രി കെ ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്‌ണൻ ഇവരുടെ അടുത്ത സൗഹൃദ വലയത്തിൽ ഉളള ആളാണ് നാസ് അബ്‌ദുളള എന്ന നാസർ. വിദേശത്തായിരുന്ന ഇയാൾ നാല് വർഷം മുമ്പാണ് നാട്ടിലെത്തിയത്.