തിരുവനന്തപുരം: കേരള ബാങ്കിൽ എൻ.ആർ.ഐ നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. എൻ.ആർ.ഐ നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുമതി തേടി 2020 നവംബറിൽ റിസർവ് ബാങ്കിന് അപേക്ഷ നൽകി. കേരളാ ബാങ്കിൽ നബാർഡ് നടത്തിവരുന്ന സ്റ്റാറ്റ്യൂട്ടറി ഇൻസ്‌പെക്ഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന പരിശോധനാ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മാത്രമേ അനുമതി നൽകാൻ കഴിയൂ എന്ന് റിസർവ് ബാങ്ക് അറിയിച്ചു. വനിതാ സംരംഭകർക്കും വനിതാ സ്വയംസഹായ സംഘങ്ങൾക്കും സഹജ പദ്ധതി പ്രകാരം കേരളാ ബാങ്ക് വായ്പ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |