നവായിക്കുളം ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ ഒരു വലിയ മൂർഖൻ പാമ്പ്. വീട്ടുകാർ പാമ്പിനെ കണ്ട ഉടൻ തന്നെ വാവയെ വിളിച്ചു.പാമ്പ് കുഴിയിൽ വീണത് നന്നായി അല്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകുമായിരുന്നു എന്നാണ് അവിടെ കൂടി നിന്നവരുടെ അഭിപ്രായം. കാരണം ഈ സ്ഥലത്ത് നിറയെ ആടുകളെ വളർത്തുന്നു. മാത്രമല്ല കുട്ടികൾ കളിക്കുന്ന സ്ഥലം കൂടിയാണ്.
സ്ഥലത്തെത്തിയ വാവ കുഴിയിൽ ഇറങ്ങി പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.തുടർന്ന് പോത്തൻകോട് വാവരമ്പലത്തിനടുത്തുള്ള ഒരു വീട്ടിലാണ് പാമ്പിനെ പിടികൂടാൻ എത്തിയത്. മീൻ വളർത്തുന്ന കുളത്തിനോട് ചേർന്ന് കുരുമുളക് പറിക്കാൻ എത്തിയപ്പോഴാണ് വീട്ടുടമ വലയിൽ കുരുങ്ങിയ അണലിയെ കണ്ടത്.തലനാരിഴക്കാണ് വീട്ടുടമ കടിയിൽ നിന്ന് രക്ഷപ്പെട്ടത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....