വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ തന്നെ എംസി ജോസഫൈനെ പദവിയിൽ നിന്നും പുറത്താക്കണമെന്നാണ് ഹരീഷ് തന്റെ ഹ്രസ്വമായ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര നന്നായി ഭരണം നടത്തിയാലും ഇത്തരക്കാരെ ഇനി സഹിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കമ്മീഷനിൽ പരാതി നൽകിയ വയോധികയെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അടുത്തിടെ വിവാദത്തിൽപ്പെട്ടിരുന്നു.
കുറിപ്പ് ചുവടെ:
'തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം. പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങൾ അന്തം കമ്മികളുടെ അഭിപ്രായം'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |