കോന്നി : അദാനിപോർട്ടിന്റെ ആവശ്യത്തിന് കലഞ്ഞൂരിൽ നിന്ന് പാറ ഖനനം ചെയ്യുന്നത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പബ്ലിക് ഹിയറിംഗ് സ്ഥലത്ത് സംഘർഷം. ഇന്നലെ ഉച്ചയോടെ വകയാർ സെന്റ് മേരീസ് പാരിഷ് ഹാളിലാണ് സംഭവം. യോഗത്തിൽ പങ്കെടുത്തവർ രണ്ട് ചേരികളായി തിരിഞ്ഞ് വാക്കേറ്റവും തുടർന്ന് കൈയറ്റവും നടത്തി. ചില ടിപ്പർ മുതലാളിമാരും ഡ്രൈവർമാരും ഉൾപ്പെടുന്ന സംഘം പാറ ഖനനം വേണമെന്ന ആവശ്യമുന്നയിച്ചപ്പോൾ പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിർത്തു. സംഘർഷത്തെ തുടർന്ന് യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ഖനനത്തെ എതിർത്ത കൂടൽ കാരയ്ക്കാക്കുഴി സ്വദേശി മനുവിനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് ആരോപിച്ച് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും യുവതിയുടെ വീഡിയോ പകർത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെന്നും കോന്നി സി.ഐ. സി.ബിനു പറഞ്ഞു.
ഹിയറിംഗിൽ ഹാജരായ യുവാവിനെ അകാരണമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്റിക്ക് കത്ത് നൽകിയതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പാറ ഖനനത്തിനെതിരെ നിലപാടെടുത്ത യുവാവിനെ പരസ്യമായി കോന്നി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥന്റ താല്പര്യവും അന്വേഷണത്തിനു വിധേയമാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |