ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണ് മോദി എന്നാണ് ഈ നടപടി തെളിയിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ പേര് മാറ്റി 'മോദിയ' എന്നാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും 'എല്ലാം തികഞ്ഞ ഒരു നാർസിസിസ്റ്റ്' ആണ് നമ്മെ ഭരിക്കുന്നതെന്നും സോഷ്യൽ മീഡിയാ കുറിപ്പിലൂടെ ടി സിദ്ദിഖ് പരിഹസിക്കുന്നു. ഇത് സംബന്ധിച്ച ടി സിദ്ദിഖിന്റെ മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്.
കുറിപ്പും പോസ്റ്റുകളും ചുവടെ:
'ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പിങ്ക് ബോൾ ടെസ്റ്റ് ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റൽ. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നൽകിയതിനെ കാണാൻ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നൽകി ആത്മരതിയിൽ ആറാടുന്നത് കാണുമ്പോൾ സഹതാപം മാത്രം.
പട്ടേലിന്റെ പേരു മാറ്റി നരേന്ദ്ര മോഡി സ്റ്റേഡിയമാക്കിയ അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രണ്ട് എന്റുകൾ...
Posted by T Siddique on Wednesday, 24 February 2021
അധികാരത്തിലിരിക്കെ ഹിറ്റ്‌ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു എന്നോർക്കണം. തെക്കുകിഴക്കൻ ജർമനിയിലെ ബാഡൻ-വുർടംബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തിൽ സ്‌റ്റേഡിയം നിർമിക്കപ്പെട്ടത്. നിർമിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോൾഫ് ഹിറ്റ്‌ലർ കാംപ്ഫ്പാൻ എന്ന പേര് നൽകുകയായിരുന്നു. കാംപ്ഫ്പാൻ എന്ന ജർമൻ വാക്കിന്റെ അർത്ഥം കളിസ്ഥലമെന്നാണ്. ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി ഓപണിംഗ് ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മൾ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാർസ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നത്..!!'
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം...
Posted by T Siddique on Wednesday, 24 February 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |