ഫറ്റോർദ:ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ 6-1ന് ഒഡീഷയെ കീഴടക്കി മുംബയ് സിറ്റി എഫ്.സി പ്ലേ ഓഫ് ഉറപ്പിച്ചു.ബിപിൻ സിംഗ് മുംബയ്ക്കായി ഹാട്രിക്ക് നേടി. 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ മുംബയ്. ഐ.എസ്.എൽ സീസണിലെ ആദ്യ ഹാട്രിക്കുമായി ബിപിൻ സിംഗ് കത്തിക്കയറിയ മത്സരത്തിൽ ബർത്തലോമായി ഒഗ്ബച്ചേ ഇരട്ടഗോളുകൾ നേടി. ഗോദ്ദാർദ് ഒരു ഗോൾ നേടി. ഒരു ഗോൾ വഴങ്ങിയ ശേഷമാണ് 6 ഗോളുകളടിച്ച് മുംബയ് തകർപ്പൻ ജയം നേടിയത്. ഒമ്പതാം മിനിട്ടിൽ ബോക്സിനുള്ളിൽ അഹമ്മദ് ജാഹു ജെറിയെ ഫൗൾചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഡിയാഗോ മൗറീഷ്യോ ഒഡീഷയ്ക്ക് ലീഡ് നേടിക്കൊടുത്തതായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് മുംബയ്യുടെ വിളയാട്ടമായിരുന്നു. 13-ാം മിനിട്ടിൽ ഒഗ്ബച്ചെ മുംബയ്യെ ഒപ്പമെത്തിച്ചു. 38-ാം മിനിട്ടിൽ ബിപിനിലൂടെ ലീഡ് നേടിയ മുംബയ് പിന്നെ ഒഡീഷയെ ഒടിച്ചു മടക്കുകയായിരുന്നു. പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഒഡീഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |