ആലുവ: ഒളിവിൽകഴിഞ്ഞ കൊലപാതകക്കേസിലെ പ്രതി പൊലീസ് പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംകുന്ന് പഞ്ചയിൽ വീട്ടിൽ അനസാണ് (53) പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ബസ് ഉരസിയെന്ന കാരണം പറഞ്ഞ് പിന്തുടർന്നെത്തി ആലുവ സ്റ്റാൻഡിന് മുൻവശത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും തുടർന്ന് ഡ്രൈവറെ വാഹനത്തിൽനിന്നും വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദ്ദനത്തെ തുടർന്ന് ഡ്രൈവർ സദാശിവൻ മരണമടഞ്ഞു. 2013 ജൂണിലായിരുന്നു സംഭവം. പിന്നീട് കോടതി നടപടികളിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെട്രോയാഡിന് സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. രണ്ടാം പ്രതി അഷറഫ് വിചാരണ നടക്കുന്ന സമയത്ത് മരണമടഞ്ഞു.
എസ്.ഐമാരായ ആർ. വിനോദ്, കെ.വി. ചാക്കോ, എ.എസ്.ഐ എം.പി. സാബു, സി.പി.ഒമാരായ എസ്.സജിത്, കെ. ഹബീബ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |