ന്യൂഡൽഹി: കൊവിഡ് വാക്സിനേഷന്റെ രണ്ടാംഘട്ടത്തിൽ ആദ്യഡോസ് കുത്തിവയ്പെടുത്തവരുടെ പട്ടികയിൽ കേന്ദ്രമന്ത്രി അമിത് ഷായും. ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവാക്സിൻ നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചത്.
മെദാന്ത ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് അമിത് ഷായ്ക്ക് വാക്സിൻ നൽകിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ എന്നിവർ ഇന്ന് ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.
വാക്സിനേഷൻ നിലവിലെ ഘട്ടത്തിൽ വാക്സിനേഷനായുള്ള രജിസ്‌ട്രേഷൻ കോവിൻ 2.0 പോർട്ടലിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ആരംഭിച്ചിരുന്നു. 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്കും രോഗാവസ്ഥകളുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |