പാലക്കാട്: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ഡി സി സി അദ്ധ്യക്ഷൻ എ വി ഗോപിനാഥ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതാണ് നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ സിപിഎം പിന്തുണയ്‌ക്കുമോയെന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നത് വരെ കോൺഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് ഗോപിനാഥിന്റെ പ്രതികരണം.
പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് എ വി ഗോപിനാഥ്. 25 വർഷം പെരിങ്ങോട്ടുകുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം ആലത്തൂരിൽ നിന്ന് എം എൽ എ ആയിട്ടുമുണ്ട്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ തന്നെ സി പി എം സമീപിച്ചു എന്ന പ്രചാരണം നിഷേധിച്ച അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാർട്ടി ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
മരിക്കുന്നതു വരെ കോൺഗ്രസാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോൺഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് വിരോധത്തിനൊപ്പം നിന്ന ആളായിരുന്നു താൻ. പക്ഷേ, എന്തു ചെയ്യാൻ കഴിയും എന്നും എ വി ഗോപിനാഥ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |