തിരുവനന്തപുരം: ജി.എസ്.ടി റിട്ടേൺ സമർപ്പിച്ചപ്പോൾ വ്യാപാരികൾ ഇൻപുട്ട് ടാക്‌സിൽ വരുത്തിയ പിഴവുകൾ തിരുത്താനുള്ള നിർദേശങ്ങളുമായി നികുതിവകുപ്പിന്റെ സർക്കുലർ. റിട്ടേണിലെ പിഴവുകൾ മൂലം നികുതിവരുമാനം ഇടിഞ്ഞ പശ്ചാത്തലത്തിലാണിത്.
ഇതുപ്രകാരം യോഗ്യമല്ലാത്തതും ക്രമരഹിതവുമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് അതത് മാസം നൽകുന്ന ജി.എസ്.ടി റിട്ടേൺ 3ബിയിലെ ടേബിൾ 4ഡി (1), 4ഡി (2) എന്നിവയിൽ രേഖപ്പെടുത്തണം. ജി.എസ്.ടി നിയമം 17(5) പ്രകാരം പാസഞ്ചർ മോട്ടോർ വാഹനങ്ങൾ, കെട്ടിട നിർമ്മാണ മേഖലയിലെയും മറ്രും വ്യാപാരികൾ എന്നിവർ ക്രമരഹിതമായ നേടിയ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്ര് ഡി.ആർ സി03യിൽ സ്വമേധയാ വെളിപ്പെടുത്തി തിരിച്ചടയ്ക്കണം. ക്രമരഹിതമായി ഇൻപുട്ട് ടാക്‌സ് ക്രെഡിറ്ര് നേടിയവർ അത് തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |