മുംബയ്: ബോളിവുഡ് ചലച്ചിത്ര സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാൽ എന്നിവരുടെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അനുരാഗ് കശ്യപിന്റെ നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയത്. ഫാന്റം ഫിലിംസ് നികുതിവെട്ടിച്ചതായുളള സൂചനയിലാണ് റെയ്‌ഡ്. ഇവരുടെ മുംബയിലെയും പൂനയിലെയും വീടുകൾക്ക് പുറമേ ഇരുപതോളം കേന്ദ്രങ്ങളിലും പരിശോധനകൾ നടക്കുകയാണ്.
ചലച്ചിത്ര നിർമ്മാതാവ് മധു മന്ദേന വർമ്മയുടെ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതർ വൈകാതെ പരിശോധനകൾ നടത്തുമെന്നാണ് അറിവ്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |