കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടി.പി. നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ മൂന്നാമതും ഹാജരായി തെളിവുകൾ കൈമാറി. ഇന്നലെ രാവിലെ കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരായ നന്ദകുമാറിൽ നിന്നുള്ള മൊഴിയെടുപ്പ് മണിക്കൂറോളം നീണ്ടു. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്ന് നന്ദകുമാർ പറഞ്ഞു. നേരത്തെ നൽകിയ രേഖകളുടെ ബാക്കിയാണ് നൽകിയത്. തെളിവുകൾ അടങ്ങിയ സി.ഡിയും കൈമാറി.
ഡോളർ കേസിൽ മന്ത്രി തോമസ് ഐസക്കിനെതിരെയും സ്വരലയ ഇടപാടിൽ മുൻ മന്ത്രി എം.എ. ബേബിക്കെതിരെയും തെളിവുകൾ നൽകിയെന്നും നന്ദകുമാർ പറഞ്ഞു. നന്ദകുമാറിനോട് ഇന്ന് രാവിലെ 11ന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |