SignIn
Kerala Kaumudi Online
Saturday, 25 April 2026 8.40 PM IST

രേഖകളില്ലാതെ കടത്തിയ 23 ലക്ഷം രൂപ അമരവിള ചെക്പോസ്റ്റിൽ പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
excise

പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ ബസിൽ കടത്തിക്കൊണ്ടുവന്ന 22.90 ലക്ഷം രൂപ അമരവിള ചെക്പോസ്റ്റിലെ എക്സൈസ് അധികൃതർ പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി അന്ന ദാമോദറിന്റെ ബാഗിൽ നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്. പണം എക്സൈസ് ഇൻകം ടാക്‌സ് അധികൃതർക്ക് കൈമാറി. അമരവിള എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പോൾസൺ, അസി. ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ഷിൻറോ എബ്രഹാം, അഭിലാഷ് എന്നിവർ പങ്കെടുത്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.