തിരുവനന്തപുരം : ഇന്നലെ തലസ്ഥാനത്ത് ചേർന്ന കേരള അക്വാട്ടിക് അസോസിയേഷന്റെ ജനറൽ കൗൺസിലിൽ 2020-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബിനോയ് മാർബിൾസ് ഡയറക്ടർ സി.എസ്. സുജാതനാണ് പുതിയ പ്രസിഡന്റ്. മുൻ അന്താരാഷ്ട്ര നീന്തൽ താരം സി.എസ് സതികുമാരിയെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. എം.ടി.പി സൈഫുദ്ദീനാണ് ഖജാൻജി.
സ്ഥാനമാഴിഞ്ഞ പ്രസിഡന്റും മുൻ മന്ത്രിയുമായ എം.വിജയ കുമാറിനെ ഹോണററി പ്രസിഡന്റായി യോഗം നാമനിർദ്ദേശം ചെയ്തു. എം.കെ. കുഞ്ഞുമോൻ (സീനിയർ വൈസ് പ്രസിഡന്റ്), കോശി തോമസ്, പി.പി.മുഹമ്മദ് അലി, കെ.അലോഷ്യസ്, ബേബി വർഗ്ഗീസ് (വൈസ് പ്രസിഡന്റുമാർ), ജോയി തോപ്പൻ, ജോസി ജോസഫ്, ജി.ബാബു, റ്റിറ്റോ വിജയകുമാർ (അസോസിയേറ്റ വൈസ് പ്രസിഡന്റുമാർ), ടി.എസ്. മുരളീധരൻ, എ.തുളസീദാസ് (ജോയിന്റ് സെക്രട്ടറിമാർ), ജോളി സി.സി, ജോർജ് ഷിൻഡെ, വി.പി സുധീർ (അസോസിയേറ്റ് ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സംസ്ഥാന ജില്ലാ നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |