യങ്കൂൺ: മ്യാൻമറിൽ സൈന്യത്തിന്റെ വെടിയേറ്റ് 10 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിൽ ഇതുവരെ 614 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം.സൈനിക അട്ടിമറിയ്ക്കെതിരെ രണ്ട് മാസമായി മ്യാൻമറിൽ ജനകീയ പ്രക്ഷോഭം ശക്തമാണ്. പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോഴും ആയിരങ്ങൾ പ്രക്ഷോഭ രംഗത്താണ്. അതേസമയം, ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും തുടരുമ്പോഴും സമരം ശമിക്കുകയാണെന്നും രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നുമുള്ള അവകാശവാദവുമായി പട്ടാള ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. രാജ്യം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉടൻ സാധാരണ പ്രവർത്തനം ആരംഭിക്കുമെന്നും പട്ടാള വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ ടൂൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |