SignIn
Kerala Kaumudi Online
Monday, 17 May 2021 3.11 AM IST

'സത്യം വിജയിച്ചു, അവഗണിക്കപ്പെട്ട യുവത്വത്തിന് ആശ്വാസമാണ് ജലീലിന്റെ രാജി'; പ്രതികരണവുമായി നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി 

jaleel

മലപ്പുറം: നീണ്ടകാലം നടത്തിയ പോരാട്ടം ഫലം കണ്ടിരിക്കുന്നുവെന്നും സത്യം വിജയിച്ചുവെന്നും നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്റെ രാജി. മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് രാജിവച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഏറെ സന്തോഷമുള്ള ദിവസമാണിതെന്നും സഹീര്‍ പറഞ്ഞു.

2016ല്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സഹീര്‍ കാലടി അപേക്ഷ നല്‍കിയിരുന്നു. അന്ന് സഹീര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍കോ ടെക്‌സിലെ ഫിനാന്‍സ് മാനേജരായിരുന്നു. നിഷ്‌കര്‍ഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീല്‍ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നുമായിരുന്നു സഹീറിന്റെ പരാതി.

മാല്‍കൊ ടെക്സില്‍ 20 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് സഹീര്‍ രാജിവച്ചത്. സ്ഥാപനത്തിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെ താന്‍ അധികൃതരുടെ കണ്ണിലെ കരടായി മാറിയെന്നും സഹീര്‍ പറഞ്ഞു. തനിക്ക് നീതി ലഭിക്കണമെന്നും മാല്‍കോ ടെക്സിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KT JALEEL, KERALA, LDF, CANDIDATES SELECTION, SAHEER KALADI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.