ന്യൂഡൽഹി: വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യർത്ഥിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല.
വാക്സിൻ വിതരണത്തിൽ കാലതാമസമുണ്ടായതിനെ തുടർ്ന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന് യു.കെ ആസ്ഥാനമായ ആസ്ട്രസെനക്ക നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിനോട് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
'ഇന്ത്യയിലെയും ലോകത്തെയും വിവിധ ഭാഗങ്ങളിലെയും വാക്സിൻ നിർമാതാക്കൾക്ക് ആവശ്യമായ നിർണായക അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയാണ് നിങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യു.എസിൽ നേരിട്ട് പോയി പ്രതിഷേധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഇവ ഞങ്ങൾക്ക് ഇപ്പോൾ വേണ്ടതാണ്. ആറുമാസമോ, ഒരുവർഷമോ കഴിഞ്ഞ് വേണ്ടതല്ല, കാരണം അപ്പോഴേക്കും മറ്റുവിതരണക്കാരെ ഏർപ്പാടാക്കാൻ ഞങ്ങൾക്ക് കഴിയും.' പൂനവാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |