കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. പന്തളം സ്വദേശി കരുണാകരൻ, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. കേസിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കർ ഭൂമി കൃഷിക്കായി നൽകാമെന്ന് പറഞ്ഞ് കുവൈറ്റിലെ വ്യവസായിയായ ഒഡീഷ സ്വദേശിയിൽനിന്നും ആറ് കോടി രൂപ ഇരുവരും തട്ടിയെടുത്തിരുന്നു. കടവന്ത്രയിലെ ഒ.എസ്. ബിസിനസ് സൊലൂഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് കോടികൾ വിലവരുന്ന സോഫ്റ്റ് വെയർ സോഴ്സ് കോഡ് വെറും 15,000 രൂപ അഡ്വാൻസ് നൽകി തട്ടിയെടുത്തതായും കേസുണ്ട്. ഇവർക്കെതിരെ കുവൈത്തിലും സമാനമായ പരാതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |