SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.08 PM IST

തൃശൂർ പൂരം നടത്തിപ്പിൽ വീണ്ടും പ്രതിസന്ധി; ചീഫ് സെക്രട്ടറി ഇന്ന് രാവിലെ വിളിച്ച യോഗം മാറ്റി

Increase Font Size Decrease Font Size Print Page

thrissur-pooram

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തരയ്‌ക്ക് ചേരാനിരുന്ന യോ​ഗം മാറ്റി. വൈകിട്ട് നാല് മണിയിലേക്കാണ് യോ​ഗം മാറ്റി വച്ചത്. ഓൺലൈൻ വഴിയാണ് യോഗം നടക്കുക.

അതേസമയം, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങൾ യോഗത്തെ അറിയിക്കും. ആന പാപ്പാന്മാരെ ആർ ടി പി സി ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ അവതരിപ്പിക്കും.

തൃശൂർ ജില്ലാ കളക്‌ടറും കമ്മിഷണറും ഡി എം ഒയും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. അതേസമയം, തൃശൂർ പൂരം പ്രൗഢഗംഭീരമായി നടത്തുമെന്ന് വാഗ്ദ്ധാനം നൽകി ദേവസ്വങ്ങളെ സർക്കാർ കബളിപ്പിച്ചെന്ന് മുൻ എം എൽ എ തേറമ്പിൽ രാമകൃഷ്‌ണൻ കുറ്റപ്പെടുത്തി.

TAGS: THRISSURPOORAM, CHIEF SECRETARY, PARAMEKKAVU, THIRUVAMBADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY