കൊച്ചി: ലോക്ക് ഡൗൺ ദിനമായ രണ്ടാം ദിവസവും അധികൃതരോട് സഹകരിച്ച് ജനങ്ങൾ.നഗരങ്ങളിലും ഗ്രാമീണമേഖലകളിലും ജനം കാര്യമായി പുറത്തിറങ്ങിയില്ല. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തി.
ഇന്നലെ രാവിലെ വിവാഹാവശ്യങ്ങൾക്ക് പുറത്തിറങ്ങിയ വാഹനങ്ങളായിരുന്നു കൂടുതൽ. വിവാഹ ക്ഷണക്കത്തുൾപ്പെടെ പരിശോധിച്ചാണ് വാഹനങ്ങൾക്ക് യാത്രയ്ക്ക് അനുമതി നൽകിയത്. വാഹനങ്ങളിൽ നിശ്ചിത യാത്രക്കാരെ മാത്രമാണ് അനുവദിച്ചത്.
അവശ്യസർവീസിൽ ഉൾപ്പെട്ടവർ മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. ഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽ സർവീസ് മാത്രമാണുണ്ടായിരുന്നത്.കെ.എസ്.ആർ.ടി.സി ബസുകൾ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തി. സ്വകാര്യ ബസുകൾ കാര്യമായി നിരത്തിലിറങ്ങിയില്ല. കൊച്ചി മെട്രോയുടെ ഒൻപത് ട്രെയിനുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നാമമാത്രമായിരുന്നു. മൂന്നു യാത്രക്കാരുമായി സർവീസ് നടത്തിയ ട്രെയിനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |