SignIn
Kerala Kaumudi Online
Friday, 26 April 2024 5.26 PM IST

ചുവപ്പഴകിൽ മേയ് 2

cpm

തിരുവനന്തപുരം: ഇന്നലത്തെ പ്രഭാത്തിന് പതിവിലും ചുവപ്പായിരുന്നു. സന്ധ്യയ്ക്ക് കടും ചുവപ്പും. രാവിലെ 8.05ന് 15 മണ്ഡലങ്ങളിലെ ആദ്യ ലീഡ് നില വന്നപ്പോൾ പത്തിലും എൽ.ഡി.എഫ്. വൈകിട്ട് 140ലും ഫലം വന്നപ്പോൾ 99ൽ വിജയം.

സമയം 9.00

ലീഡ് അറിവായതിൽ 27 എൽ.ഡി.എഫ്, 14 യു.ഡി.എഫ്. എൻ.ഡി.എ 1. നേമത്ത് കുമ്മനത്തിലൂടെ എൻ.ഡി.എയ്ക്ക് ആദ്യ ലീഡ്. പിണറായി, കെ.കെ.ശൈലജ, കടകംപള്ളി എന്നിവർ വ്യക്തമായ ലീഡിലേക്ക്

09.30

ലീഡ് നില: എൽ.ഡി.എഫ് 50, യു.ഡി.എഫ് 36, എൻ.ഡി.എ 2. ചാത്തന്നൂരിൽ ഗോപകുമാറാണ് എൻ.ഡി.എയിൽ ലീഡ് നേടിയ രണ്ടാമൻ. പത്തു മിനിട്ടിനകം ഇതു നഷ്ടമായി. പൂഞ്ഞാറിൽ പി.സി.ജോർജ്ജിന് ലീഡ് നഷ്ടപ്പെട്ടു.

10.00

ലീഡ് നില: എൽ.ഡി.എഫ് 87, യു.ഡി.എഫ് 50, എൻ.ഡി.എ 3. പാലക്കാട് ഇ.ശ്രീധരനും തൃശൂരിൽ സുരേഷ് ഗോപിയും ലീഡ് നേടി പാലായിൽ മാണി സി.കാപ്പൻ കുതിക്കുന്നു. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാമതായി.

10.30

ലീഡ്: എൽ.ഡി.എഫ് 94, യു.ഡി.എഫ് 44, എൻ.ഡി.എ 2. ആറന്മുളയിൽ വീണാജോർജ്ജ് ലീഡ് നേടിയപ്പോൾ, അരൂരിൽ ഷാനിമോൾ ഉസ്മാനും കൊല്ലത്ത് ബിന്ദു കൃഷ്ണയും പിന്നിലായി. അരുവിക്കരയിൽ ശബരിനാഥനെ മറികടന്ന് ജി.സ്റ്റീഫന് 230 വോട്ടിന്റെ ലീഡ്. തൃശൂരിൽ സുരേഷ് ഗോപി പിന്നിൽ.

11.10

ലീഡ്: എൽ.ഡി.എഫ് 92, യു.ഡി.എഫ് 44, എൻ.ഡി.എ 4. കോഴിക്കോട് സൗത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി നവ്യഹരിദാസ് ലീഡ് നേടി. സുരേഷ് ഗോപി ലീഡ് തിരിച്ചു പിടിച്ചു. ശ്രീധരന്റെ ലീഡ് 1,500 ആയി കുറഞ്ഞു. കായംകുളത്ത് കോൺഗ്രസിന്റെ അരിതാബാബു ആദ്യമായി ലീഡ് നേടി.

11.30

ലീഡ്: എൽ.ഡി.എഫ് 91, യു.ഡി.എഫ് 46, എൻ.ഡി.എ 3. നവ്യാ ഹരിദാസിന്റെ മുന്നേറ്റം അവസാനിച്ചു. കായംകുളത്ത് പ്രതിഭ ലീഡ് തിരിച്ചുപിടിച്ചു. വടകരയിൽ കെ.കെ.രമയുടെ ലീഡ് 7,160. പേരാമ്പ്രയിൽ ടി.പി.രാമകൃഷ്ണൻ വിജയിച്ചെന്ന വിവരം പുറത്ത്.

12.30

ലീഡ്: എൽ.ഡി.എഫ് 94, യു.ഡി.എഫ് 43, എൻ.ഡി.എ 3. 'ചങ്കാണ് പാലാ' എന്നഴുതിയ കേക്ക് മാണി സി.കാപ്പൻ മുറിച്ചു. എൽ.‌ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കൃഷ്ണൻകുട്ടി ചിറ്രൂരിലും, എ.രാജ ദേവികുളത്തും വിജയിച്ചു. തൃത്താലയിൽ വി.ടി. ബൽറാം ലീഡ് ഉയർത്തി.

1.00

ലീഡ്: എൽ.ഡി.എഫ് 92, യു.ഡി.എഫ് 46, എൻ.ഡി.എ 2. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോയി. എൽ.ഡി.എഫിന്റെ ബി.ബാലചന്ദ്രന് 200ന്റെ ലീഡ്. ഇ.ശ്രീധരന്റെ ലീഡ് 4,200 ആയി. പത്തനാപുരത്ത് കെ.ബി.ഗണേശ്‌കുമാർ 14,000ത്തിന്റെ ലീഡോടെ ജയം ഉറപ്പിച്ചു.

2.00

ലീഡ്: എൽ.ഡി.എഫ് 96, യു.ഡി.എഫ് 43, എൻ.ഡി.എ 1. നേമത്ത് കുമ്മനത്തെ മറികടന്ന് വി.ശിവൻകുട്ടി. തൃത്താലയിൽ എം.ബി.രാജേഷിന് ലീഡ്. ഇ.ശ്രീധരന്റെ ലീഡ് 200ലേക്ക് താണു.

3.00

ലീഡ്: എൽ.ഡി.എഫ് 98, യു.ഡി.എഫ് 42, എൻ.ഡി.എ 0. ഇ.ശ്രീധരന്റെ പ്രതീക്ഷകൾ തകർത്ത് ഷാഫി പറമ്പലിന്റെ മുന്നേറ്രം. മട്ടന്നൂരിൽ 61,035 വോട്ടിന് കെ.കെ.ശൈലജ വിജയിച്ചു. ബേപ്പൂരിൽ 29,017മുഹമ്മദ് റിയാസ് തുടങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം.

3.17

ലീഡ് നില: എൽ.ഡി.എഫ് 100, യു.ഡി.എഫ് 40, എൻ.ഡി.എ 0. പെരിന്തൽമണ്ണയിൽ കെ.പി.എം മുഹമ്മദ് 29 വോട്ടിന്റെ ലീഡ് നേടിയതോടെയാണ് എൽ.ഡി.എഫ് സെഞ്ച്വറിയിലെത്തിയത്. പത്തു മിനിട്ടിനുളളിൽ അത് നഷ്ടപ്പെട്ടു. ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചു. കെ.ടി.ജലീൽ വിജയത്തിലേക്ക്.

4.00

എൽ.ഡി.എഫ് 99, യു.ഡി.എഫ് 41. എൻ.ഡി.എ 0

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.