SignIn
Kerala Kaumudi Online
Friday, 26 April 2024 12.26 PM IST

കേരളത്തിൽ ഓക്‌സിജൻ ഉപയോഗം കൂടി, ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനാവില്ല; പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് പിണറായി

narendra-modi

​തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സി‌ജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാൻ ആവില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനിമുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

219 ടൺ ഓക്‌സിജനാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിൽ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാക്കുന്നത്. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി ബാക്കി 86 ടണ്‍ മാത്രമാണ്. മേയ് 15ന് രോഗികള്‍ ആറുലക്ഷത്തിലെത്താമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ വിതരണത്തിന് തികയുന്നില്ലെന്ന് മെഡിക്കല്‍ ഓക്‌സിജൻ കമ്പനിയായ സതേണ്‍ ഗ്യാസ് ലിമിറ്റഡ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതല്‍ വിതരണത്തിനായി അടിയന്തരമായി ലിക്വിഡ് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. ലിക്വിഡ് ഓക്‌സിജന്‍ ഇനിയും ലഭ്യമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കേരളം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് പോകുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUINARAYI VIJAYAN NEW CABINET, NARENDRA MODI, COVID KERALA, COVID VACCINE, OXYEGN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.