മുംബയ്: കൊവിഡ് പശ്ചാത്തലത്തിൽ ശമ്പളംവാങ്ങാതെ റിലയൻസ് മേധാവി മുകേഷ് അംബാനി. കഴിഞ്ഞ സാമ്പത്തിക വർഷം അദ്ദേഹം യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. മുകേഷ് അംബാനിയുടെ കഴിഞ്ഞ വർഷത്തെ ശമ്പളം 15 കോടി രൂപയായിരുന്നു. കഴിഞ്ഞ 11 വർഷമായി അദ്ദേഹം ഇതേ ശമ്പളമായിരുന്നു സ്വീകരിച്ചിരുന്നത്. മുകേഷ് അംബാനിയുടെ ബന്ധുക്കളായ നിഖിൽ, ഹിതാലാൽ മേസ്വാനി എന്നിവരുടെ ശമ്പളം 17 കോടി കമ്മീഷൻ ഉൾപ്പെടെ 24 കോടി വീതമായി തുടരും. റിലയൻസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി.എം.എസ് പ്രസാദ്, പവൻകുമാർ കപിൽ എന്നിവരുടെ ശമ്പളം 11.99 കോടി, 11.15 കോടി എന്നിങ്ങനെയാണ്.
അതേസമയം, കഴിഞ്ഞ ഒരാഴ്ചക്കിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 6.2 ബില്യൺ ഡോളർ വർദ്ധനയുണ്ടായെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |