മുംബയ്: കൊവിഡ് രണ്ടാം തരംഗവും ഉയരുന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ജൂണിലെ പണവായ്പാനയ അവലോകന യോഗത്തിനു തുടക്കമായി. പ്രഖ്യാപനം ഇന്നുണ്ടാകും. അടിസ്ഥാനനിരക്കുകളിൽ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, രണ്ടാം കൊവിഡ് തരംഗം കമ്പനികളിലും ചെറുകിട സംരംഭങ്ങളിലും സൃഷ്ടിച്ച ആഘാതത്തിൽ അയവു വരുത്താൻ ആർ.ബി.ഐ. പുതിയനടപടികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വ്യവസായലോകത്തിന്റെ പ്രതീക്ഷ.
2021 - 22 സാമ്പത്തിക വർഷത്തെ പണവായ്പാനയം സാമ്പത്തിക വിവിധമേഖലകളിലെ സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ആർ.ബി.ഐ.യുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |