SignIn
Kerala Kaumudi Online
Saturday, 27 April 2024 10.25 AM IST

'ഇയാളാണ് അത് ചെയ്തത്... ദയവുചെയ്ത് അവസാനിപ്പിക്കണം...'; തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ട് തുടങ്ങിയ ആളെ തുറന്നുകാട്ടി പൃഥ്വിരാജ്

prithviraj

സോഷ്യൽ മീഡിയാ ആപ്പായ ക്ളബ്ഹൗസിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയ ആളെ തുറന്നുകാട്ടി നടൻ പൃഥ്വിരാജ്. 'സൂരജ് നായർ' എന്ന സോഷ്യൽ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയതെന്ന് നടൻ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് ദയവുചെയ്ത് ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്നാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ആവശ്യപ്പെടുന്നത്.

തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയത് കൂടാതെ, ഇയാൾ താനെന്ന് ഭാവിച്ചുകൊണ്ട് തന്റെ ശബ്ദം അനുകരിക്കുകയും ചെയ്തുവെന്നും നടൻ ആരോപിക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം ഐഡിയോട് ഏറെ സാമ്യം തോന്നുന്ന തരത്തിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

പൃഥ്വിരാജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ചുവടെ:

'എന്റെ പേര് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്നത് അവിടെ നിൽക്കട്ടെ. എന്നാൽഞാനെന്ന് ഭാവിക്കുകയും, എന്റെ ശബ്ദം അനുകരിക്കുകയും, എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനോട് അടുത്ത സാമ്യം തോന്നുന്ന ഐഡി ഉപയോഗിക്കുകയും ചെയ്യുന്നത് എല്ലാത്തരത്തിലും കുറ്റകൃത്യമാണ്. ദയവുചെയ്ത് ഇത് അവസാനിപ്പിക്കണം. ഞാൻ ക്ലബ്ഹൗസിൽ ഇല്ല!'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRITHVIRAJ, SOCIAL MEDIA, INSTAGRAM, INDIA, CINEMA, CLUBHOUSE, FAKE ACCOUNT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.