തിരുവനന്തപുരം: രാജ്യമെങ്ങുമുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. സർക്കാരുകൾ, ആശുപത്രികൾ, ദുരിതാശ്വാസ പ്രവർത്തകർ, സർക്കാരിതര സന്നദ്ധ സംഘടനകൾ എന്നിവയുമായി യോജിച്ചാണ് 10 കോടിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് യു.എസ്.ടി നടത്തുന്നത്. കൊവിഡ് ഫസ്റ്റ്ലൈൻ ചികിത്സാ കേന്ദ്രങ്ങൾ, സമർപ്പിത കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഓക്സിജൻ കിടക്കകൾ, ഐ.സി.യു കിടക്കകൾ, എൻ 95 മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, ഫേസ് ഷീൽഡുകൾ, സാനിറ്റൈസർ, ഗ്ലൂക്കോമീറ്ററുകൾ, തെർമോമീറ്ററുകൾ, ഡെഫിബ്രില്ലേറ്ററുകൾ, തെർമൽ സ്കാനറുകൾ, സർജിക്കൽ മാസ്കുകൾ, കൈയുറകൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |