SignIn
Kerala Kaumudi Online
Sunday, 13 September 2026 10.59 PM IST

വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നത് 83 ശതമാനം ഡോസുകൾ

vax

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും വാക്സിൻ ക്ഷാമം രൂക്ഷമാണ്. തമിഴ്നാട് പോലുള്ല സംസ്ഥാനങ്ങൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാക്സിൻ മതിയാകുന്നില്ല എന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് 1.29 കോടി ഡോസ് കൊവിഡ് വാക്സിൻ അനുവദിച്ചിട്ടുണ്ട്.. എന്നാൽ അതിൽ വെറും 22 ലക്ഷം ഡോസുകൾ മാത്രമാണ് ഇതു വരെയായും ഈ ആശുപത്രികൾ ഉപയോഗിച്ചിട്ടുള്ളത്. അതായത് അനുവദിച്ചതിന്റെ വെറും 17 ശതമാനം ഡോസുകൾ മാത്രമാണ് സ്വകാര്യ ആശുപത്രികൾ രോഗികൾക്കായി വിതരണം ചെയ്തത്.

ഈ മാസം നാലാം തീയതി ഇറങ്ങിയ പത്രകുറിപ്പ് അനുസരിച്ച് 7.4 കോടി കൊവിഡ് ഡോസുകളാണ് രാജ്യമൊട്ടാകെ മേയ് മാസം വിതരണം ചെയ്തത്. അതിൽ 1.85 കോടി ഡോസുകൾ രാജ്യത്തെ വിവിധ സ്വതാര്യ ആശുപത്രികളിലേക്കാണ് പോയത്.

സർക്കാർ ആശുപത്രികളുമായി താരതമ്യം ചെയുമ്പോൾ സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കും വാക്സിൻ എടുക്കുന്നതിൽ ജനങ്ങൾക്കിടയിലുള്ള മടിയുമാകാം വാക്സിൻ കെട്ടികിടക്കാനുള്ള പ്രധാനകാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്.

സ്വകാര്യ ആശുപത്രികളിൽ സർക്കാർ തീരുമാനിച്ച വിലയനുസരിച്ച് കൊവിഷീൽഡിന് 780 രൂപയും റഷ്യയുടെ സ്പുട്നിക്ക് വാക്സിന് 1145 രൂപയും കൊവാക്സിന് 1410 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ പുതിയ വാക്സിൻ നയം അനുസരിച്ച് സർക്കാർ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഇവ സൗജന്യം ആയി ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINE SCARCITY, COVID VACCINE, PRIVATE HOSPITALS, PRIVATE HOSPITAL COVID FEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360