SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.51 PM IST

സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവർ 18,172, സമ്പർക്കവഴി രോഗികൾ 12,986, മരണം 171

Increase Font Size Decrease Font Size Print Page
covid

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർകോട് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂർ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസർകോട് 473, കണ്ണൂർ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂർ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂർ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസർകോട് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂർ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂർ 652, കാസർകോട് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,75,769 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,000 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,13,897 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 31,103 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2132 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള‌ളത്.

TAGS: COVID, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY