SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 AM IST

ഇൻഷുറൻസ് പ്രീമിയവും തവണ വ്യവസ്ഥയിൽ

fg

കൊച്ചി: മാസം തോറും തവണകളായി പ്രീമിയം അടയ്ക്കാവുന്ന ഹെൽത്ത് ഇൻഷ്വറൻസ് പോളിസിയ്ക്ക് തുടക്കം. ബംഗളൂരു ആസ്ഥാനമായ നവി ജനറൽ ഇൻഷ്വറൻസ് നവി ഹെൽത്ത് ആപ്പിലൂടെ പേപ്പർരഹിതമായും രണ്ടു മിനിറ്റുകൊണ്ട് എടുക്കാവുന്നതുമാണ് പോളിസി.

മാസംതോറും 240 രൂപ മുതൽ തവണകൾ അടയ്ക്കാം. രണ്ടു ലക്ഷം മുതൽ ഒരു കോടി രൂപ വരെ കവർ ചെയ്യുന്ന പോളിസികൾ ലഭിക്കുമെന്ന് നവി ജനറൽ ഇൻഷുറൻസ് എം.ഡിയും സി.ഇ.ഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു. കേരളത്തിൽ ഉൾപ്പെടെ 10,000ത്തിലേറെ ആശുപത്രികളിൽ ക്യാഷ്‌ലെസ് ക്ലെയിമുകൾക്ക് സൗകര്യമുണ്ട്.

ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്ന ശീലം വ്യാപകമായിട്ടില്ലെന്ന് രാമചന്ദ്ര പണ്ഡിറ്റ് ചൂണ്ടിക്കാണിച്ചു. ഇതിന്റെ പ്രധാന കാരണം ഒരുമിച്ച് പണമടയ്ക്കാൻ ഭൂരിപക്ഷം ആളുകൾക്കും സാധ്യമാകാത്തതുകൊണ്ടാണ്. ഇത് കണക്കിലെടുത്താണ് നവി വരിസംഖ്യാ മാതൃകയിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INSURANCE BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.