കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് കെ. ബാബുവിനെ തിരഞ്ഞെടുത്തത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന സി.പി.എം നേതാവ് എം. സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. തൃപ്പൂണിത്തുറയിൽ സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തിരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ. ബാബു 992 വോട്ടുകൾക്കാണ് സ്വരാജിനെ പരാജയപ്പെടുത്തിയത്. 'അയ്യപ്പന് ഒരു വോട്ട്' എന്നു അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ളിപ്പുകൾ മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നെന്നും സ്ളിപ്പിൽ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തിയിരുന്നെന്നും ഹർജിയിൽ പറയുന്നു. വോട്ടർമാരോട് അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വോട്ടു ചോദിക്കുന്നത് തിരഞ്ഞെടുപ്പു ക്രമക്കേടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |