SignIn
Kerala Kaumudi Online
Thursday, 21 May 2026 12.30 AM IST

കത്തികാട്ടി തട്ടിക്കൊണ്ടുപോകാനുള‌ള യുവാവിന്റെ ശ്രമം തടുത്ത് പതിനൊന്ന് വയസുകാരി; കുറ്റവാളിയെ തേടിപ്പിടിച്ച് പൊലീസ്, വീഡിയോ വൈറൽ

kidnap

ഫ്ളോറിഡ: ബസ് കാത്ത് നിൽക്കുകയായിരുന്ന പതിനൊന്ന് വയസുകാരിയായെ തട്ടിക്കൊണ്ടുപോകാൻ പട്ടാപ്പകൽ ശ്രമം. സംഭവത്തിന്റെ സിസിടിവി വീഡിയോ വൈറലായതോടെ പൊലീസ് പ്രതിയെ പിടികൂടി. അമേരിക്കയിലെ ഫ്ളോറിഡയിലായിരുന്നു സംഭവം.

വീഡിയോ ദൃശ്യങ്ങൾ ഇങ്ങനെയാണ്. കത്തിയുമായി വന്ന മുപ്പത് വയസുകാരൻ പെൺകുട്ടിയെ പിടിക്കാനെത്തി. യുവാവ് വരുന്നത്കണ്ട് കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പെൺകുട്ടിയെ പിടികൂടി കാറിനടുത്തേക്ക് നടന്നു. ഇതിനിടെ കുട്ടി കുതറി ഓടാൻ ശ്രമിച്ചതോടെ രണ്ട് പേരും വീണു. തുടർന്ന് പെൺകുട്ടി ചെറുത്തുനിന്നതോടെ അക്രമി തിരികെ കാറിൽ കയറി സ്ഥലംവിട്ടു.

അക്രമിയുടെ വാഹനം ട്രാക്ക് ചെയ്‌ത പൊലീസ് വീട് കണ്ടെത്തി. വീഡിയോയിൽ കണ്ടിരുന്ന അതേ വസ്‌ത്രമായിരുന്നു ഇയാൾ അപ്പോഴും ധരിച്ചിരുന്നത്. അക്രമിക്കെതിരെ ആക്രമണത്തിനും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ച പെൺകുട്ടിയുടെ ധൈര്യത്തെ സമൂഹമാദ്ധ്യമങ്ങളിൽ എല്ലാവരും അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KIDNAP, ATTEMPT, IN, FLORIDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY