SignIn
Kerala Kaumudi Online
Monday, 26 July 2021 8.52 AM IST

ഇവിടെ സ്ത്രീധനമില്ല സ്ത്രീധന മരണവുമില്ല, ഇതു കേരളമാണ്; വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി പി ​ഗീത

p-geetha

തിരുവനന്തപുരം: കൊല്ലത്ത് ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ വിസ്മയ എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ​ഗീത. കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്. ഇവിടെ സ്ത്രീധനമില്ല, സ്ത്രീധന മരണവുമില്ല. ഇതു കേരളമാണ്, നവോത്ഥാന കേരളമെന്നും അവർ ഫേസ്ബുക്കിൽ പരിഹസിച്ചു. സ്ത്രീധന പീഡനമാണ് വിസ്മയയെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഗീത ഇപ്രകാരം പ്രതികരിച്ചത്.

പി. ​ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം വനിതാ സൗഹൃദ സംസ്ഥാനമാണ്.
ഇവിടെ വനിതാ മതിലുണ്ടായില്ലേ?
എന്നിട്ട് എന്തൊക്കെ നുണകളാണ് കേരളത്തെപ്പറ്റി പറഞ്ഞു നടക്കുന്നത്
ഇവിടെ സ്ത്രീധനമുണ്ടത്രെ!
മാധ്യമസൃഷ്ടിയാണെന്നേ...
ഇവിടെ സ്ത്രീധനമില്ല
സ്ത്രീധന മരണവുമില്ല.
ഇതു കേരളമാണ്!
നവോത്ഥാന കേരളം!!
ദാ കണ്ടില്ലേ
പെൺകുട്ടികൾ കടലിനു മീതെ
പാറിപ്പറക്കുന്ന നാടാണു കേരളം!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: P GEETHA, VISMAYA, DOWRY CASE, DOWRY, KOLLAM, VISMAYA DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.