തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നാലാം സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ്, ബി.ബി.എ., ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകൾ യഥാക്രമം ജൂൺ 29, ജൂലായ് ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ആന്വൽ സ്കീം എം.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവ - വോസി യഥാക്രമം ജൂൺ 30നും, ജൂലായ് അഞ്ച് മുതലും വിദൂരവിദ്യാഭ്യാസം കാര്യവട്ടം കേന്ദ്രത്തിൽ ആരംഭിക്കും.
ഏഴ്, നാല്, അഞ്ച്, മൂന്ന്, രണ്ട് സെമസ്റ്റർ ബി.ഡെസ്സ്. പരീക്ഷകൾ ജൂലായ് 5 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.ബി.എ. ഏപ്രിൽ 2020, നാലാം സെമസ്റ്റർ എം.ബി.എ. ജൂലായ് 2020 സ്പെഷ്യൽ എക്സാമിനേഷൻ യഥാക്രമം ജൂലായ് അഞ്ചിനും ആറിനും ആരംഭിക്കും. സ്പെഷ്യൽ എക്സാമിനേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾ ഹാൾടിക്കറ്റുമായി അതതു സെന്ററുകളിൽ പരീക്ഷ എഴുതണം. സബ്സെന്റർ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |