എക്സട്രാ ടൈമിൽ സ്വീഡനെ 2-1ന് അട്ടിമറിച്ച് ഉക്രൈൻ ക്വാർട്ടറിൽ
ഗ്ലാസ്ഗൗ: എക്സ്ട്രാ ടൈമിലെ ആട്ടം തീരാൻ നിമിഷങ്ങൾ മാത്രംശേഷിക്കേ ആർട്ടെം ഡോവ്ബിക്ക് നേടിയ ഉജ്ജ്വലമായ ഗോളിന് സ്വീഡനെ അട്ടിമറിച്ച് ഉക്രൈൻ യൂറോ കപ്പിന്റെ ക്വാർട്ടറിലെത്തി. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചതിനെത്തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.
99-ാം മിനിട്ടില്‍ ഡിഫൻഡർ മാർക്കസ് ഡാനിയേൽസൺ ചുവപ്പുകാർഡ് കണ്ട് പുറത്ത് പോയത് സ്വീഡന് തിരിച്ചടിയായി. ഉക്രൈൻ താരം ബെസെഡിനെതിരായ കടുത്ത ഫൗളിനായിരുന്നു ചുവപ്പുകാർഡ്. ആദ്യം മഞ്ഞക്കാർഡുയർത്തിയ റഫറി വാർ പരിശോധിച്ച ശേഷം മാർച്ചിംഗ് ഓർഡർ നല്‍കുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീക്കാൻ സ്വീഡൻ ശ്രമിച്ചെങ്കിലും ഉക്രൈൻ ഇംഗ്ളണ്ടിനെതിരായ ക്വാർട്ടറിന് ടിക്കറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |