SignIn
Kerala Kaumudi Online
Saturday, 27 April 2024 3.29 AM IST

ചൂളം നിലച്ച് സീസൺ യാത്ര

c

മറുപടിയിൽ വ്യക്തതയില്ലാതെ റെയിൽവേ

കൊല്ലം: സീസൺ ടിക്കറ്റിൽ യാത്ര ചെയ്‌തിരുന്നവർക്ക് ഒറ്റ ചോദ്യമേ റെയിൽവേയോടുള്ളൂ. സീസൺ ടിക്കറ്റ് എന്ന് പുനരാരംഭിക്കും?... മറുപടിയിൽ വ്യക്തതയില്ലെങ്കിലും ഉടൻ ആരംഭിക്കുമെന്ന പതിവ് പല്ലവിയിൽ മാറ്റമൊന്നുമില്ല. കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവ പതിവുപോലെ ആരംഭിച്ചിട്ടും റിസർവേഷനിലൂടെ മാത്രം ട്രെയിൻ യാത്രയെന്ന തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ റെയിൽവേ ഇനിയും തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിച്ചിട്ടും സ്ഥിരം ട്രെയിൻ യാത്രക്കാരോട് മുഖംതിരിക്കുന്ന നടപടിയാണ് റെയിൽവേ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സ്ഥിരം യാത്രക്കാർക്കായുള്ള സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെയോ അല്ലാതെയോ ടിക്കറ്റ് ബുക്ക് ചെയ്യണ്ട അവസ്ഥയാണ്. ഓരോ യാത്രയ്ക്കും പ്രത്യേകം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പലർക്കും സാധിക്കാത്ത സ്ഥിതിയുമുണ്ട്. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനാൽ പലരും മറ്റ് യാത്രാമാർഗങ്ങൾ ആശ്രയിക്കുകയാണ്.

വലിയ ബുദ്ധിമുട്ടുകൾ

 ഇന്റർനെറ്റ് വേഗതക്കുറവ്
 ഫോണിൽ ഓൺലൈൻ ബുക്കിംഗ്
 പേയ്‌മെന്റ് ബാങ്ക് സൈറ്റ്കിട്ടാതിരിക്കൽ
 ഹ്രസ്വദൂര യാത്രക്കാർക്കും റിസർവേഷൻ
 ഓരോ ടിക്കറ്റിനും 15 രൂപ മുതൽ അധികം നൽകണം

 പ്ലാറ്റ്ഫോം, കൗണ്ടർ ടിക്കറ്റുകൾ ലഭ്യമല്ല

യാത്രക്കാരുടെ ആവശ്യം

1. സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കുക

2. കൊവിഡ് മാനദണ്ഡം പാലിച്ച് പാസഞ്ചർ, മെമു സർവീസുകൾ ആരംഭിക്കുക

3. നിലവിലുള്ള സർവീസുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്

യാത്രക്കാർ കൂടുതലുള്ളത്: തിരുവനന്തപുരത്തേക്ക്

ടിക്കറ്റ് നിരക്ക്: 55 രൂപ (നേരത്തേ 40 രൂപ )

ഒരുദിവസം ടിക്കറ്റിനായി ചെലവ്: 110 രൂപ (ഇരുഭാഗത്തേക്കുമുള്ള യാത്ര)

സീസൺ ടിക്കറ്റിന് ഒരുമാസത്തേക്ക്: 230 രൂപ

''

സീസൺ ടിക്കറ്റില്ലാത്തതിനാൽ യാത്രാച്ചെലവ് കൂടുതലാണ്. ചില ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ ഇരട്ടിയിലധികം തുക നഷ്ടമാകും.

ട്രെയിൻ യാത്രക്കാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, TRAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.