SignIn
Kerala Kaumudi Online
Friday, 26 April 2024 8.46 AM IST

ആസ്റ്റർ ഡി.എമ്മിന് അന്താരാഷ്ട്രപുരസ്കാരം

alishamoopan

കൊച്ചി: ജി.സി.സിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചണ ശൃംഖലയും ഇന്ത്യയിൽ അതിവേഗം വളരുന്നതുമായ ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന് ഹാർവാർഡ് ബിസിനസ് കൗൺസിൽ ഇന്റർനാഷണൽ അവാർഡ്‌സ് 2021ൽ രണ്ട് ഡയമണ്ട് അവാർഡുകൾ ലഭിച്ചു. ആരോഗ്യമേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾക്ക് ഓർഗനൈസേഷണൽ എക്സലൻസ് അവാർഡ് ഡി.എം. ഹെൽത്ത് കെയറിനും സ്ഥാപനത്തിന്റെ സുസ്ഥിരമായ പ്രവർത്തനം നയിക്കുന്നതിന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലിഷ മൂപ്പന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ്സ് അവാർഡുമാണ് ലഭിച്ചത്.

സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടർച്ചയായ നവീകരണ മാതൃകകൾക്കുമുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്. നേതൃത്വം, മാനവവിഭവശേഷി, ഏകോപനം, നവീകരണം, സാങ്കേതികവിദ്യകളുടെ ഏകോപനം, ഉപഭോക്തൃഫലങ്ങൾ, സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം, കോർപ്പറേറ്റ് നേട്ടങ്ങൾ എന്നിവയാണ് അവാർഡ് നിർണയത്തിന് മാനദണ്ഡങ്ങൾ. കൊവിഡ് നേരിടുന്നതിലും മിഡിൽ ഈസ്റ്റും ഇന്ത്യയുമുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നടത്തിയ സമഗ്രമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. 34 വർഷമായി ലോകോത്തര ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷാ മൂപ്പൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ASTER DM HEALTHCARE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.