ചേർപ്പ്: കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വിരിയുന്ന സഹസ്ര ദളപത്മം അപൂർവ കാഴ്ചയാകുന്നു. പാറളം പഞ്ചായത്തിലെ വെങ്ങിണിശേരി ദിവ്യ പ്രതീകിന്റെ വൃന്ദാവനം എന്ന പേരിലുള്ള വീടിന്റെ മുകളിലെ ഉദ്യാനത്തിലാണ് പുരാണങ്ങളിൽ പറയുന്ന ഈ അപൂർവ സഹസ്രദളം വിരിഞ്ഞിരിക്കുന്നത്.
തൃപ്പൂണിത്തുറയിൽ നിന്ന് രണ്ട് വർഷം മുൻപ് വാങ്ങി പരിപാലനം നടത്തിയ ആയിരം ഇതളുകളുള്ള സഹസ്രദളം കഴിഞ്ഞ ദിവസമാണ് റോസ് നിറത്തിൽ വിരിഞ്ഞ് വീട്ടുകാർക്കും നാട്ടുകാർക്കും വർണവസന്തമായി മാറിയത്.നിരവധി താമരകളും ആമ്പലുകളും ഇവരുടെ ഉദ്യാനത്തിലെ ശോഭ പടർത്തുന്ന കാഴ്ചയാണ്. വിവിധ തരം പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. മാർക്കറ്റ് മൂല്യം താമരക്കാണെങ്കിലും ഹൈബ്രിഡ് പൂക്കളുടെ വിൽപ്പനയും ഇപ്പോൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |