ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിയാണ് ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും പുതിയ ചിത്രം ഡാർലിംഗ് തുടങ്ങി. ഡാർലിംഗിലൂടെ നിർമ്മാണ രംഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ആലിയ. നവാഗതനായ ജാസ്മീട് കെ റീനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിൽ നിന്ന് റോഷൻ മാത്യു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഷെഫാലി ഷാ , ഗല്ലി ബോയ് ഫെയീം വിജയ് വർമ എന്നിവരും പ്രധാന വേഷങ്ങളിലെത്തും.കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങളെല്ലാം ഒരുമിച്ച് തിരക്കഥ വായിക്കുന്ന ഫോട്ടോ ആലിയ തന്റെ ട്വീറ്ററിലൂടെ പങ്കുവച്ചിരുന്നു. ഡാർലിംഗ് ഡാർക്ക് കോമഡി ചിത്രമാണ്. ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയയുടെ പുതിയ നിർമ്മാണ കമ്പനിയായ ഏറ്റെർണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിംഗ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |