നെടുമ്പാശേരി: ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും ഓട്ടത്തിനിടെ വേർപെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ, അങ്കമാലി സ്റ്റേഷനുകൾക്കിടയിൽ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. വേർപെട്ട ശേഷം ഒരു കിലോമീറ്ററോളം എഞ്ചിൻ മുന്നോട്ടു പോയി. ട്രെയിന്റെ ചക്രം പാളത്തിൽ നിന്ന് തെന്നിമാറാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അറ്റകുറ്റപ്പണികൾക്ക് ശേഷം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |