തിരുവനന്തപുരം: പരീക്ഷ നടക്കില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്ത വിശ്വസിച്ച് എൻജിനീയറിംഗ് മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ പോകാതിരുന്ന വിദ്യാർത്ഥികൾ വഞ്ചിതരായി.
കഴിഞ്ഞ 22ന് നടന്ന സാങ്കേതിക സർവ്വകലാശാല പരീക്ഷയാണ് കൊവിഡ് കാരണം മാറ്റിവച്ചെന്ന് സമൂഹ മാദ്ധ്യമങ്ങൾ വഴി അറിയിപ്പ് ലഭിച്ചത്. അതോടെ, സംസ്ഥാനത്തെ നിരവധി വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ പോയില്ല. എന്നാൽ, നിശ്ചയിച്ച സമയത്തു തന്നെ പരീക്ഷ നടക്കുകയും, പകുതിയോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ചെയ്തു. അബദ്ധം പിണഞ്ഞ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സാങ്കേതിക സർവ്വകലാശാല അനുഭാവപൂർണ്ണമായ തീരുമാനമെടുക്കണമെന്ന നിവേദനം നൽകി കാത്തിരിക്കുകയാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |