അഞ്ചൽ : പ്ലസ്ടു പരീക്ഷയിൽ അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസിന് 100ശതമാനം വിജയം. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 50ശതമാനം കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി. ചഞ്ചൽ റോസ് (1122/1200), എ. അനന്തു (1109/1200) പാർഥിവ് എസ്. ചിലമ്പൊലി (1099/1200) എന്നിവർ സ്‌കൂൾ ടോപ്പേഴ്സ് ആയി. കൊവിഡ് സാഹചര്യത്തിലും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ചെയർമാൻ ഡോ. വി.കെ. ജയകുമാർ, മാനേജർ എൻ. സുല, സെക്രട്ടറി ഡോ. ശബരീഷ്, പ്രിൻസിപ്പൽ വി.എസ്. ശ്രീദേവി എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |