പൊന്നാനി : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസിന്റെ നിര്യാണത്തിൽ സി.പി.എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചമ്രവട്ടം ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. സി.പി.എം മുതിർന്ന നേതാവ് പ്രൊഫ.എം എം. നാരായണൻ അനുശോചന പ്രഭാഷണം നടത്തി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ധീൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം അജിത് കൊളാടി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ജെ.എസ്.എസ് നേതാവ് സുരേഷ് ബാബു, പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി. സുധ എന്നിവർ സംസാരിച്ചു. സുരേഷ് കാക്കനാത്ത് സ്വാഗതവും കെ. ദിവാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |