വാഹന പ്രണയത്തിൽ മലയാളത്തിലെ യുവതാരങ്ങളിൽ മുന്നിലാണ് ദുൽഖർ സൽമാൻ.
മെഴ്സിഡസ് ബെൻസ് ജി 63 സ്വന്തമാക്കിയിരിക്കുകയാണ് ഡിക്യു .ഒലിവ് നിറത്തിലുള്ള ബെൻസ് ജി 63 എ.എം.ജി മോഡലാണ് ദുൽഖർ സൽമാന്റെ കാർ ഗാരേജിലെ പുതിയ അതിഥി. രണ്ടുകോടി 45 ലക്ഷമാണ് ഇന്ത്യയിലെ വില. ബി.എം.ഡബ്്ളിയു, ഫെരാരി, പോർഷെ, ബെൻസ് തുടങ്ങിയ ആഡംബര കാറുകളും ദുൽഖർ സ്വന്തമാക്കിയിട്ടുണ്ട്. മെഴ്സിഡസ് ബെൻസിന്റെ എസ്.എൽ.എസ് എ.എം.ജിയും ദുൽഖറിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |