SignIn
Kerala Kaumudi Online
Saturday, 27 July 2024 6.36 AM IST

'ദുൽഖർ എന്നും നല്ല സുഹൃത്ത് 'മൃണാൾ താക്കൂർ

x

ദുൽഖർ സൽമാൻ നായകനായ സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും മനസിൽ ഇടം നേടിയ താരമാണ് മൃണാൾ താക്കൂർ. ദുൽഖറിനെക്കുറിച്ച് മൃണാൾ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. "സീതാരാമം എന്നെ സംബന്ധിച്ച് കഠിനമായ ചിത്രമായിരുന്നു. ഷൂട്ടിംഗിനിടയിൽ എന്നെ പ്രോത്സാഹിപ്പിച്ചത് ദുൽഖറാണ്. അദ്ദേഹം പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രചോദനമായത്. ദുൽഖർ എന്റെ വഴികാട്ടിയും സുഹൃത്തും പ്രിയപ്പെട്ട നടനുമാണ്. മൃണാൾ താക്കൂർ പറഞ്ഞു. ദുൽഖർ സൽമാനെ പ്രശംസിച്ച് മൃണാൾ രംഗത്തു വരുന്നത് ആദ്യമല്ല. കഴിഞ്ഞ ജന്മദിനത്തിൽ ദുൽഖറിനെ അഭിനന്ദിക്കാനും നന്ദിപറയാനും മൃണാൾ കുറിച്ച വാക്കുകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ഈ സൂപ്പർ ഗ്രൗണ്ടഡ് സൂപ്പർ ഹംബിൾ, സൂപ്പർ ടാലന്റ്. സൂപ്പർ സ്റ്റാറിനെ എന്നെ പരിചയപ്പെടുത്തിയതിന് സീതാരാമത്തിന്റെ നിർമ്മാതാക്കളോട് എനിക്ക് നന്ദി പറയാതിരിക്കാനാവില്ല.'' എന്നായിരുന്നു മൃണാളിന്റെ വാക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DQMIRNAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.