കൊച്ചി: വിപണിയിലെത്തി ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഹ്യുണ്ടായിയുടെ പ്രീമിയം എസ്.യു.വിയായ അൽകാസർ സ്വന്തമാക്കിയത് 11,000 ബുക്കിംഗ്. ഇതിനകം 5,600 പേർക്ക് വാഹനം ഡെലിവറി ചെയ്തു. ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളുള്ള അൽകാസറിന്റെ 63 ശതമാനം ബുക്കിംഗും ഡീസൽ വേരിയന്റിനാണെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എൻജിൻ, 2.0 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പുകളിൽ അൽകാസർ ലഭിക്കും.
മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യു, ടുസോൺ എന്നീ എസ്.യു.വികളുടെ നിരയിലേക്കാണ് മികച്ച സ്വീകാര്യതയോടെ അൽകാസറും എത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |