SignIn
Kerala Kaumudi Online
Friday, 26 April 2024 11.31 AM IST

മഹാബലിക്ക് ശേഷം വന്ന പിണറായി മന്നന്റെ ഭരണ പരിഷ്കാരങ്ങൾ, ചക്രവർത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

pinarayi-

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊലീസ് മോശമായി പെരുമാറുന്നതായും അനാവശ്യമായി പിഴ ഈടാക്കുന്നതുമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിമർശനവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിവിധ വാർത്തകളും ഉയർന്നു കേട്ട ആരോപണങ്ങളും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്കാരങ്ങൾ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. എണ്ണിയാലൊടുങ്ങാത്ത പൊലീസ് ക്രൂരതയുടെ കഥകളാണെങ്ങും എന്നും രാഹുൽ പോസ്റ്റിൽ ആരോപിച്ചു. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാൻ ആജ്ഞാപിക്കുമ്പോൾ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതിൽ ഈ പിണറായി ചക്രവർത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാബലിക്ക് ശേഷം കേരള നാട് ഭരിക്കാൻ വന്ന പിണറായി മന്നന്റെ ഭരണ പരിഷ്കാരങ്ങൾ
1. ഒരു നേരം അന്നമുണ്ണാൻ അദ്ധ്വാനിക്കുന്ന വൃദ്ധയുടെ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ പാരിപ്പള്ളി പോലീസിന്റെ ക്രമസമാധാനം കേരളം കണ്ടു.
2 പുതുമോടി മാറാത്ത പുതുമണവാളനെ പാരിപ്പള്ളി പോലീസ് സമ്മാനിച്ചത് വേദന നിറഞ്ഞ ദിനമാണ്.
3 തൊണ്ടനാർ പോലീസ് ബലി പെരുന്നാൾ തലേന്ന് ഷക്കീറിനോട് കാണിച്ച മർദ്ദനമുറയുടെ വടുക്കൾ വേദനയായ് നമുക്ക് മുന്നിലുണ്ട്
4 ചിക്കൻ വാങ്ങാനിറങ്ങിയവരോട് കാണിച്ച മാള പോലീസിന്റെ കണ്ണില്ലാ ക്രൂരത ലോക് ഡൗണിലെ വിശേഷങ്ങളിലൊന്നാണ്.
5. ഗൗരി നന്ദയുടെ ചൂണ്ടു വിരൽ ഭരണകൂടത്തിന് നേരെയുയർന്നത് ചടയമംഗലത്തായിരുന്നു. ബാങ്കിൽ ക്യൂ നിന്നവർക്ക് നേരെയുള്ള ചടയമംഗലം പോലീസിന്റെ അധികാര ഹുങ്ക്.
6. പശുവിന് പുല്ലരിയാനിറങ്ങിയ നാരായണേട്ടന് അമ്പലത്തറ പോലീസ് വക 2000 രൂപ പിഴ.
7. കാപ്പാട് ചെറിയ പള്ളിക്കലകത്ത് നാസർ മകളെ ആശുപത്രിയിൽ കൊണ്ടു പോയതിന് കൊയിലാണ്ടി പോലീസ് വകയാണ് ഫൈൻ ചുമത്തിയത്
8. ചവറയിലെ പോലീസ് ഏമാന്മാർ വാക്സിനെടുക്കാൻ വരുന്നവരോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങൾ.
9. അന്നം തേടിയിറങ്ങിയ ചെങ്കൽ ലോറിക്കാരോട് മഞ്ചേരി പോലീസിന്റെ പിഴയുടെ ഹാരം.
10. വീട്ടാവശ്യങ്ങൾക്ക് സാധനം വാങ്ങാനിറങ്ങിയ കെ.പി.എം റിയാസെന്ന മാധ്യമ പ്രവർത്തകന് തിരൂർ പോലീസിന്റെ ക്രൂര മർദ്ദനവും പിഴയും.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പോലീസ് ക്രൂരതയുടെ കഥകളാണെങ്ങും. ഖജനാവിലേക്ക് പിഴയൊടുക്കി പണം നിറക്കാൻ ആജ്ഞാപിക്കുമ്പോൾ കൊറോണ കാരണം നടുവൊടിഞ്ഞ ജനത ആഞ്ഞൊരു ചവിട്ട് ചവിട്ടും അതിൽ ഈ പിണറായി ചക്രവർത്തി പാതാളത്തേക്ക് താഴുമോയെന്ന് കണ്ടറിയണം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI, PINARAYI VIJAYAN, PINARAYI GOVT, KERALA POLICE, COVID, COVID 1000, HOME MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.